ഞങ്ങളെക്കുറിച്ച്

ഓപ്പൺ ഫ്രെയിം, പയ്യന്നൂർ

പയ്യന്നൂരിന്റെ സാംസ്‌കാരികരംഗത്ത് കഴിഞ്ഞ 15 വര്‍ഷങ്ങളായി തങ്ങളുടേതായ സവിശേഷസ്ഥാനം അടയാളപ്പെടുത്തിയിട്ടുള്ള ഫിലിം സൊസൈറ്റി പ്രസ്ഥാനമാണ് ഓപ്പണ്‍ ഫ്രെയിം പയ്യന്നൂര്‍. മികച്ച സിനിമകള്‍ സാധാരണക്കാരിലേക്ക് എന്ന ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ അടിസ്ഥാനമുദ്രാവാക്യത്തെ അതിന്റെ അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന ഒരു ഫിലിം സൊസൈറ്റിയാണിത്.

കൂടുതൽ അറിയാൻ
our latest malayalam subtitle

മലയാളം ഉപശീർഷകങ്ങൾ

ഓപ്പൺ ഫ്രെയിം ഇന്ന് ഇരുനൂറിൽ അധികം സിനിമകൾക്ക് ഓപ്പൺ ഫ്രെയിം മലയാളം പരിഭാഷ നൽകിക്കഴിഞ്ഞു.

Image_not_found
Image_not_found
ഉപശീർഷകങ്ങൾ ഡൗൺലോഡ് ചെയ്യാം

ലോകസിനിമകള്‍ക്ക് മലയാളം ഉപശീര്‍ഷകങ്ങള്‍ എന്ന ആശയത്തെ പ്രയോഗവാത്കരിക്കുന്നതില്‍ കേരളത്തില്‍ നിര്‍ണ്ണായകമായ സ്ഥാനമുള്ള ഫിലിം സൊസൈറ്റിയാണ് ഓപ്പണ്‍ ഫ്രെയിം പയ്യന്നൂര്‍. കേരളത്തിലെ ഫിലിം സൊസൈറ്റികള്‍ക്ക് പ്രദര്‍ശിക്കാവുന്ന മികച്ച ചലച്ചിത്രങ്ങള്‍ക്ക് മാത്രമാണ് ഓപ്പണ്‍ ഫ്രെയിം മലയാള പരിഭാഷ ഒരുക്കുന്നത്. മലയാളം ഉപശീര്‍ഷകങ്ങള്‍ ഉപയോഗിച്ചുള്ള കാഴ്ച ക്ലാസിക് ചലച്ചിത്രങ്ങളുടെ ആസ്വാദനത്തെ കൂടുതല്‍ സൂക്ഷ്മവും ആഴമുള്ളതും ആക്കിയിട്ടുണ്ട്. മാതൃഭാഷ മലയാളമായിട്ടുള്ള ഒരാള്‍ക്ക് മാതൃഭാഷയിലുള്ള ഉപശീര്‍ഷകങ്ങള്‍ വായിച്ചെടുക്കാനും മനസ്സിലാക്കാനും, ഇംഗ്ലീഷിലുള്ള സബ്ടൈറ്റില്‍ വായിക്കാനും ആശയം മനസ്സിലാക്കാനും എടുക്കുന്ന സമയത്തിന്റെ പത്തില്‍ ഒന്ന് സമയം പോലും ആവശ്യമില്ല. സിനിമയെ സമഗ്രമായി ശ്രദ്ധിക്കാന്‍ ഇത് വഴിവെക്കും.

ഓപ്പണ്‍ ഫ്രെയിം പ്രവര്‍ത്തകര്‍ തയ്യാറാക്കിയ മലയാളം ഉപാശീര്‍ഷകങ്ങള്‍ ലോകത്തെമ്പാടും ഉള്ള നല്ല സിനിമയെ സ്നേഹിക്കുന്ന എല്ലാ മലയാളികള്‍ക്കും ആയി സമര്‍പ്പിക്കുന്നു.

previous events

ഓർമ്മച്ചെപ്പ്

ഡിസംബർ ചലച്ചിത്രോത്സവം

Image_not_found

ഡോക്യുമെന്ററി ഫിലിം ഫെസ്റ്റ്

സപ്തംബര്‍ മാസ പ്രദര്‍ശനം

Image_not_found

ആഗസ്ത് ഫെസ്റ്റിവൽ

Image_not_found

ജൂലായ്‌ മാസ ചലച്ചിത്രമേള

Image_not_found

പരിസ്ഥിതി ചലച്ചിത്രമേള

എട്ടാമത് അന്താരാഷ്ട്ര
ചലച്ചിത്രോത്സവം

Contact us now and we will make your dream successfull.